ലൈംഗികശേഷിക്കുറവിനു കാരണമാകുന്ന രോഗങ്ങള്‍ ഇവയാണ്

ശനി, 22 ഡിസം‌ബര്‍ 2018 (17:44 IST)
പങ്കാളിയുമായി അടുത്തബന്ധമാണുള്ളതെങ്കിലും പല പുരുഷന്മാരെയും അലട്ടുന്ന പ്രശ്‌നമാണ് ലൈംഗികശേഷിക്കുറവ്. ചികിത്സ തേടിയിട്ടും മരുന്നുകള്‍ ഏറെ കഴിച്ചിട്ടും ഫലം കാണുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്.

പല കാരണങ്ങളാല്‍ ലൈംഗികശേഷിക്കുറവ് അനുഭവപ്പെടാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശാരീരിക പ്രശ്‌നങ്ങളും ചില രോഗാവസ്ഥകളുമാണ് ഇതിനു കാരണം.

മാനസിക പ്രശ്നങ്ങൾ, രക്ത സംക്രമണത്തിലെ തകരാര്‍, നാഡീവ്യൂഹത്തിന്റെ തകരാര്‍, ഹോർമോണ്‍ വ്യതിയാനം, അവയവങ്ങളുടെ സ്തംഭനം, പാർക്കിൻസൺസ്, പക്ഷാഘാതം, പ്രമേഹം, തൈറോയിഡ് ഗ്രന്ഥിയുടെ തകരാര്‍, ന്യൂറോപതി, സുഷുമ്നാ നാഡിയുടെ അസുഖങ്ങൾ മുതലായവ കൊണ്ടും ലൈംഗിക ശേഷിക്കുറവ് ഉണ്ടാകാം.

അടിവയറ്റില്‍ നടത്തുന്ന ചില ശസ്‌ത്രക്രിയകളും റേഡിയേഷന്‍ ചികിത്സകളും ശേഷിക്കുറവിനു കാരണമാകും. ചില മരുന്നുകളുടെ ഉപയോഗവും ചികിത്സാ രീതികളും തിരിച്ചടിയാകും. മികച്ച വൈദ്യസഹായം തേടിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍