പ്രമേഹ രോഗികൾ തക്കാളി കഴിക്കണം, കാരണം ഇതാണ്!

ശനി, 22 ഡിസം‌ബര്‍ 2018 (17:27 IST)
പ്രമേഹ രോഗികൾ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിക്കണം എന്ന് പലരും പറയാറുണ്ട്. അത് ശരിയാണ്, ഷുഗർ ഏറെ ശ്രദ്ധിക്കേണ്ടതുതന്നെയാണ്. ഭക്ഷണം കഴിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുകയും വേണം. എന്നാൽ തക്കാളി കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്.
 
ആരോഗ്യപ്രശ്‌നങ്ങൾക്കെല്ലാം പ്രതിവിധി തക്കാളിയിൽ ഉണ്ടെന്ന് പറയാറുണ്ട്. ധാരാളം വൈറ്റമിനുകളും കാത്‌സ്യവും അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെയാണ് തക്കാളി എന്നും നല്ലതുതന്നെയാണ്. ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ് ബോ​ണ്‍ മാ​സ് കൂട്ടി ​ഓ​സ്റ്റി​യോ​പൊ​റോ​സി​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.
 
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കാ​ൻ ത​ക്കാ​ളി ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യിക്കുന്നതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്കും ആശ്വസിക്കാം. അവർക്കും തക്കാളി മിത്രം തന്നെയാണ്. പൊതുവേ പ്രമേഹം ഉള്ളവർക്ക് ഭക്ഷണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
 
പ്ര​മേ​ഹ​ബാ​ധി​ത​രെ വൃ​ക്ക​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​നും ഇത് ഗുണപ്രദമാണ്. ത​ക്കാ​ളി​ക്കു ക​ലോ​റി കു​റ​വാ​യ​തി​നാ​ൽ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍