രണ്‍ബീറിന്റെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ കൂടുന്നു, കാരണം ബിക്കിനി ദൃശ്യങ്ങള്‍ തന്നെ!

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2013 (12:53 IST)
PTI
ഋഷി കപൂറും നീതു സിംഗും മകന്‍ രണ്‍ബീറിനെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. വേറൊന്നുമല്ല കാരണം, രണ്‍ബീറിന്റെയും കാമുകി കത്രീന കൈഫിന്റെയും ബിക്കിനി ദൃശ്യങ്ങള്‍ തന്നെയാണ് ഈ താരദമ്പതികളുടെ മനോവിഷമത്തിന് കാരണം.

അടുത്തിടെ ഹോളിഡേ ആഘോഷിക്കാന്‍ വിദേശത്ത് പോയ പ്രണയ ജോഡികളുടെ സ്വകാര്യ നിമിഷങ്ങള്‍ വിദേശ പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിടുകയായിരുന്നു. കത്രീനയും രണ്‍ബീറും ബീച്ച് ഡ്രെസ്സില്‍ ഉല്ലസിക്കുന്നതാണ് പാപ്പരാസികള്‍ പകര്‍ത്തി പുറത്ത് വിട്ടത്. അന്ന് തൊട്ട് പിന്നെ നാളിതുവരെ ഇരുവരുടെയും പിന്നാലെയാണ് എല്ലാ മാധ്യമ പടകളും.

PRO
എന്നാല്‍ രണ്‍ബീര്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ബേഷറമിന്റെ പ്രചാരപരിപാടികള്‍ക്ക് മാതാപിതാക്കളൊടൊപ്പമാണ് സഞ്ചരിക്കുന്നത്. ഇതിന്റെ രഹസ്യം വളരെ എളുപ്പത്തില്‍ മനസിലാക്കമെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

അച്ഛനും അമ്മയും മകനെ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണെന്നാണ് പാപ്പരാസികളുടെ പറച്ചില്‍. അമ്മ നീതുവാകട്ടെ മകനോടൊപ്പം എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്നുണ്ട്. മകന്റെ ജീവിതം ശ്രദ്ധിക്കേണ്ടത് അമ്മയുടെ കടമയാണെന്നതിന് സംശയമില്ല.

PRO
കഴിഞ്ഞ ദിവസം രണ്‍ബീര്‍ തന്റെ മനസ് തുറന്നിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ് കത്രീന എന്നാണ് രണ്‍ബീര്‍ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്. അതില്‍ നിന്നും മനസിലാക്കം ഇരുവരും തമ്മില്‍ എത്രമാത്രം അടുത്ത ബന്ധമാണെന്നുള്ളത്.

എന്നാല്‍ നമ്മുടെ കഥാനായിക കത്രീന ലണ്ടനില്‍ സഹോദരിയുടെ വിവാഹ ചടങ്ങുകളുടെ തിരക്കിലാണ്. ഋഷി കപൂറിന്റെ പിറന്നാള്‍ ആഘോഷത്തിനും കത്രീന ഇല്ലായിരുന്നു. എന്തായാലും ബോളിവുഡിലെ ഈ ഇണക്കുരുവികള്‍ കാരണം പാപ്പരാസികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക