ഒരാളുടെ ജീവിതത്തില്‍ പ്രണയത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പുരുഷന് സ്വയം മതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് നല്ല അവസരം കൂടിയാണത്രേ പ്രണയം.
ഒരു പ്രണയബന്ധം പുരുഷനില്‍ സ്വയം മതിപ്പും ബഹുമാനവും വളര്‍ത്തുന്നെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്ത്രീയോടുള്ള അടുപ്പം ബന്ധത്തില്‍ ചില വലിപ്പച്ചെറുപ്പങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് ഒരു സ്വയം മതിപ്പായും ആത്മവിശ്വാസമായും വളരുന്നു.
പ്രണയം കഴിഞ്ഞാല്‍ പിന്നെ ആത്മവിശ്വാസത്തെ സ്വാധീനിക്കുന്നത് മറ്റുള്ള പുരുഷന്മാരുമായുള്ള ഇടപഴകലാണ്. പുരുഷനില്‍ ബന്ധങ്ങള്‍ മത്സരബുദ്ധി ഉണ്ടാക്കുന്നുണ്ടത്രേ. ഒരു ബന്ധത്തില്‍ ആയിരിക്കുന്നത് സാമൂഹിക നേട്ടമായും കോട്ടമായും പുരുഷന്‍ പരിഗണിക്കുന്നുണ്ട്.
പ്രണയത്തിലാകുന്നതും ഇതേ മനസ്ഥിതിയിലാണ്. അതോടൊപ്പം തന്നെ മനസ്സ് ആവശ്യപ്പെടുന്ന അടുപ്പവും ലഭിക്കുന്നു. എന്നാല്‍ സ്ത്രീകളില്‍ പ്രണയബന്ധം സ്വയം മതിപ്പൊന്നും ഉണ്ടാക്കുന്നില്ല. വൈകാരിക അടുപ്പം മറ്റു സ്ത്രീകളുമായുള്ള സൌഹൃദങ്ങളില്‍ നിന്നു തന്നെ സ്ത്രീക്കു ലഭിക്കുന്നുണ്ട്.