കാമുകിയുടെ ജീവന്‍ രക്ഷിച്ച 16കാരന്‍ ട്രെയിനിടിച്ച് മരിച്ചു

തിങ്കള്‍, 24 മാര്‍ച്ച് 2014 (13:20 IST)
PTI
PTI
കാമുകിയെ രക്ഷിച്ച 16കാരന്റെ ജീവന്‍ റയില്‍‌വെ ട്രാക്കില്‍ പൊലിഞ്ഞു. ട്രെയിന്‍ ഇടിക്കുന്നതില്‍ നിന്ന് കാമുകിയെ രക്ഷിച്ച ഈ യുവാവ് അതേ ട്രെയിന്‍ കയറി മരിക്കുകയായിരുന്നു. കാലിഫോര്‍ണിയയില്‍ ആണ് സംഭവം.
മാത്യൂസ് മൂര്‍ എന്ന 16കാരനാണ് കാമുകി മിഖൈല ഫ്രന്‍ഡിനെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ടത്.

ഇരുവരും റയില്‍‌ പാളത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് സംഭവം.
മേരീസ്‌വില്‍ ചാര്‍ട്ടര്‍ അക്കാഡദി ഫോര്‍ ദി ആര്‍ട്‌സിലെ ഡാന്‍സ് വിദ്യാര്‍ഥികളാണ് ഇരുവരും.

ട്രെയിന്‍ അടുത്തെത്തിയിട്ടും ഇരുവരും അതറിയാതെ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
ഹോണ്‍ മുഴക്കിക്കൊണ്ട് ട്രെയിന്‍ തൊട്ടടുത്തെത്തിയപ്പോഴാണ് ഇരുവരും തിരിഞ്ഞുനോക്കിയത്. യുവാവ് ഉടന്‍ തന്ന് കാമുകിയെ പാളത്തില്‍ നിന്ന് പുറത്തേക്ക് തള്ളിമാറ്റി. എന്നാല്‍ അപ്പോഴേക്കും ട്രെയിന്‍ ഈ യുവാവിനെ ഇടിച്ചിരുന്നു.

യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാമുകിക്ക് ഗുരുതരമായ പരുക്കുണ്ട്.

വെബ്ദുനിയ വായിക്കുക