നാരീ പൂജ

WDWD
നാരീപൂജ ഭാരതീയ പാരംബര്യമാണ്. സ്ത്രീകളെ ദേവിയായി ആരാധിക്കണമെന്നാണ് ഭാരതീയ അചാര്യമതംനമ്മുടെ സംസ്കൃതിയുടെ ചരിത്രം നോക്കിയാല്‍ ഇതു മനസ്സിലാവും.

നവരാത്രി ഉത്സവം സ്ത്രീ പൂജയുടെ മികച്ച ഉദാഹരണമാണ്. ഒമ്പതു ദിവസവും ഒമ്പത് കന്യകകളെ പൂജിക്കണമെന്നാണ് വിധി.ഇതുപോലെ സുമംഗലീ പൂജയും ഭാരതത്തില്‍ പ്രചാരത്തിലുണ്ട്.

സ്ത്രീയില്‍ ദൈവാംശം കണ്ട് പൂജിക്കുന്ന അല്ലെങ്കില്‍ സ്ത്രീയെ ദേവിയായി പൂജിക്കുന്ന ക്ഷേത്രമാണ് നീരേറ്റുപുറം ചക്കുളത്തുകാവ്. സ്ത്രീകളുടെ ശബരിമല എന്ന പേരിലും ഇത് അറിയപ്പെടുന്നു.

സ്ത്രീയെ ആദരിച്ചാല്‍ വീടുകള്‍ ശ്രീകോവിലുകള്‍ ആവുന്നു. അനാദരിച്ചാല്‍ അശാന്തി പടരുന്നു. സ്ത്രീയെ ആരാധിച്ചിരുന്ന ഭാരതീയ സംസ്കാരത്തിന്‍റെ മഹദ് സന്ദേശമാണ് ഈ ക്ഷേത്രം ഉയര്‍ത്തിക്കാട്ടുന്നത്.

ഉപനിഷത്തുക്കളില്‍ സദ് ദേവതാ സങ്കല്‍പ്പമായ ബ്രഹ്മത്തെ തിരിച്ചറിയാന്‍ കഴിയാതെ വന്ന ഇന്ദ്രന് സത്യസാക്ഷാത്കാരത്തിനു വഴികാട്ടിയത് ദേവീ രൂപമായിരുന്നു. സായം സന്ധ്യയില്‍ പ്രപഞ്ചത്തെയും ദേവന്മാരെയും സാക്ഷിയാക്കി നൃത്തം തുടര്‍ന്ന ശ്രീപരമേശ്വരന്‍ ആദ്ധ്യാത്മകതയിലൂടെ കുടുംബ ജീവിതത്തിന് പുതിയ മാനം നല്‍കുന്നു.

യത്ര നാര്യാസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ
യത്രൈ താസ്തു ന പൂജ്യന്തേ സര്‍വ്വസ്തത്ര ഫലഹ: ക്രിയ:
WDWD


എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിക്കുന്നു. എവിടെ സ്ത്രീകള്‍ മാനിക്കപ്പെടുന്നില്ലയോ അവിടെ നടക്കുന്ന ക്രിയകളെല്ലാം നിഷ്ഫലമാവുന്നു. ഈ സങ്കല്‍പ്പം വച്ച് ക്ഷേത്രത്തില്‍ ഒരുക്കിയ പീഠത്തില്‍ സ്ത്രീകളെ ഇരുത്തി ഭക്ത്യാദരപൂര്‍വ്വം അവരുടെ കാല്‍ കഴുകിച്ചാണ് നാരീ പൂജ നടത്തുന്നത്.

ഇക്കുറി ഡിസംബര്‍ 21 നാണ് ചക്കുളത്തുകാവില്‍ നാരീ പൂജ നടക്കുന്നത്. പ്രേമലത വിജയകാന്ത്, പുരന്ദരേശ്വരി എന്നിവരാണ് എന്നിവരാണ് നാരീപൂജയ്ക്ക് എത്തുന്ന വിശിഷ്ടാതിഥികള്‍.