ഹിന്ദുക്കള്‍ പുണ്യദിനമായി കരുതുന്ന ദിവസമാണ് ചിത്രാപൗര്‍ണ്ണമി അഥവാ ചൈത്ര പൗര്‍ണ്ണമി. ഉത്തരേന്ത്യയില്‍ ചിലേടത്ത് ഇതിനെ ചേതീ പൂനം എന്നു വിളിക്കുന്നു.
ചിത്രാപൂര്‍ണ്ണിമ - മേടത്തിലെ വെളുത്ത വാവ് ദിവസമാണ് ഹനൂമാന്‍ ജനിച്ചത് എന്നാണ് ചില ദക്ഷിണേന്ത്യക്കാരുടെ വിശ്വാസം അതുകൊണ്ട് ചിത്രാ പൂര്‍ണ്ണിമ ഹനുമദ് ജയന്തിയായും ആഘോഷിക്കുന്നു.( വൃശ്ചികത്തിലെ- കാര്‍ത്തികമാസത്തിലെ- നരകചതുര്‍ദ്ദശി ദിവസമാണ് ഹനുമദ് ജയന്തി എന്നാണ് വായു പുരാണത്തിലെ പരാമര്‍ശം)
ചിത്രാപൂര്‍ണ്ണിമ പല ക്ഷേത്രങ്ങളിലും വിശേഷമാണ്. കേരള -തമിഴ്നാട് അതിര്‍ത്തിയിലുള്ള മംഗളാദേവിക്ഷേത്രത്തില്‍ ഈ ദിവസം വിശേഷാല്‍ പൂജകള്‍ നടക്കുന്നു. ക്ഷേത്രം തുക്കുന്നതു തന്നെ ഈ ഉത്സവവുമായി ബന്ധപ്പെട്ടാണ് .
കാര്‍ത്തിക മുതല്‍ ഫാല്‍ഗുനം വരെയുള്ള അഞ്ചു മാസങളിടെ വെളുത്തവാവ് നാളില്‍ വ്രതവും രാസക്രീഡയും നടത്തി ആറാം മാസമായ ചൈത്രത്തിലെ വെളുത്തവാവിന് മഹാരാസ ആഘോഷിച്ച്ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
ശ്രീകൃഷ്ണന്‍റെ യോഗനിഷ്ഠാശക്തിയുടെ വിജയമാണ് ബഹുരൂപാവതാരത്തിലൂടെ വെളിവാകുന്നത്.കേവലം ഗോചരമല്ലാത്ത താത്വികമായ അര്‍ഥം കൂടി ഇതിനുണ്ട്.അനന്ത യോഗശക്തി കൊണ്ട് അനേകരൂപം ധരിച്ച കണ്ണന്‍ അനാസക്തഭാവത്തില്‍ നിന്ന് യോഗാരൂഢ പദത്തിലെത്തുകയായിരുന്നു.
ചിത്രാപൗര്‍ണ്ണമിദിവസം സ്ത്രീകള്‍ ലക്ഷ്മീ നാരായണ വ്രതമെടുക്കുന്നു പൂജ നടത്തുന്നു. സത്യനാരായണ കഥകള്‍ വായിക്കുകയും പാരായണം ചെയ്യുകയും പതിവുണ്ട്.