അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് 2018ല്‍ മോഹന്‍ലാലിന്‍റെ മറ്റൊരു വമ്പന്‍ പ്രൊജക്ട്. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന ഈ സിനിമ ഒരു റോഡ് മൂവിയാണ്. തൃഷ, പ്രകാശ്‌രാജ്, മീന തുടങ്ങിയ വമ്പന്‍ താരനിര ഈ സിനിമയിലുണ്ടാവും. മുംബൈ, പുനെ, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
ഭദ്രന്‍, ഷാജി കൈലാസ്, ജോഷി, പ്രിയദര്‍ശന്‍, ശ്യാമപ്രസാദ് എന്നിവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. തിരക്കഥ പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഈ സിനിമകളും വരും. ഭദ്രന്‍ ചിത്രം 2018ല്‍ തന്നെ സംഭവിക്കാനാണ് സാധ്യത.