വിക്കിപീഡികയുടെ കണക്കെടുത്ത് നോക്കിയാൽ 131 സിനിമകളാണ് 2017ൽ മലയാളത്തിൽ റിലീസ് ആയത്. എന്നാൽ, ഏകദേശം 140ലധികം സിനിമകൾ റിലീസ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൂപ്പർതാരങ്ങൾ മാസ് ചിത്രങ്ങൾ തേടിപ്പോയപ്പോൾ 2017ൽ പ്രേക്ഷകരെ സ്വാധീനിച്ചത് യുവതാരങ്ങളാണ്.
1. ഒരു മെക്സിക്കൻ അപാരത (സംവിധായകൻ- ടോം ഇമ്മട്ടി, നായകൻ- ടൊവിനോ തോമസ്)
2. ടിയാൻ (സംവിധാനം- മുരളി ഗോപി, നായകൻ- പൃഥ്വിരാജ്, ഇന്ദ്രജിത്)
3. പുത്തൻ പണം (സംവിധാനം- രഞ്ജിത്, നായകൻ- മമ്മൂട്ടി)
4. വെളിപാടിന്റെ പുസ്തകം (സംവിധാനം- ലാൽ ജോസ്, നായകൻ- മോഹൻലാൽ)
5. ചിക്കൻ കോക്കാച്ചി (സംവിധാനം- അനുരഞ്ജൻ പ്രേംജി, നായകൻ- സുധി കോപ്പ, ധർമജൻ)
6. 1971 (സംവിധാനം- മേജർ രവി, നായകൻ- മോഹൻലാൽ)
7. കാറ്റ് (സംവിധാനം- അരുൺ കുമാർ അരവിന്ദ്, നായകൻ- ആസിഫ് അലി, മുരളി ഗോപി)
8. ഹണിബീ 2 (സംവിധാനം- ജീൻ പോൾ ലാൽ, നായകൻ- ആസിഫ് അലി)
9. സത്യാ (സംവിധാനം- ദീപൻ, നായകൻ- ജയറാം)
10. ഷെർലക്ക് ടോംസ് (സംവിധാനം- ഷാഫി, നായകൻ- ബിജു മേനോൻ)
മാക്സിമം നിരാശ സമ്മാനിച്ച വില്ലൻ, ഗ്രെയ്റ്റ് ഫാദർ, റോൾ മോഡൽസ് സംവിധായകരും കാണാൻ സാധിക്കാത്ത സിനിമകളും ക്ഷമിക്കുക എന്നും ശൈലൻ കൂട്ടിച്ചേർക്കുന്നുണ്ട്.