കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോൾ മമ്മൂട്ടി ജാഗ്രത പുലർത്തണമെന്ന് പറയാൻ ഞാൻ ആളായിട്ടില്ല: ആഷിഖ് അബു

വെള്ളി, 29 ഡിസം‌ബര്‍ 2017 (13:59 IST)
മമ്മൂട്ടിയെപ്പോലുള്ള സീനിയർ താരങ്ങൾ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പറയാൻ താൻ ആരുമല്ലെന്ന് സംവിധായകൻ ആഷിഖ് അബു. മമ്മൂട്ടിയും മോഹൻലാലും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയാൻ ഞാൻ ആളായിട്ടില്ല എന്ന ആഷിഖ് മലയാള മനോരയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
കസബയെ വിമർശിച്ച പാർവതിക്കെതിരെ ഫാൻസുകാർ സൈബർ ആക്രമണം നടത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. എല്ലാവരേയും പോലെ തന്നെ താനും ഒരു സാധാരണ പ്രേക്ഷകനാണെന്നും അവർ സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എന്തെങ്കിലും പറയാൻ താൻ ആരെങ്കിലും ആണെന്ന് തോന്നിയിട്ടില്ലെന്നും ആഷിഖ് പറയുന്നു.
 
ഏത് കഥാപാത്രം തിരഞ്ഞെടുക്കണമെന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. മമ്മൂക്കയും ലാലേട്ടനും ഇത്രയും കാലം ഈ ഇൻഡസ്ട്രീയിൽ ഉള്ള അഭിനേതാക്കളാണ്. അവർക്കു തീരുമാനിക്കാം അവർക്കു ഇഷ്ടമുള്ള കഥാപാത്രങ്ങൾ. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെല്ലാം ഓരോ വ്യക്തികളുടെയും തിരഞ്ഞെടുപ്പിന്റെ വിഷയമാണെന്നും ആഷിഖ് പ്രതികരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍