കേരളത്തില്‍ താമര വിരിഞ്ഞപ്പോള്‍...

വ്യാഴം, 15 ഡിസം‌ബര്‍ 2016 (12:35 IST)
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2016 മേയ് 16-നു് ഒറ്റ ഘട്ടമായാണ് നടന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നീ മൂന്നു രാഷ്ട്രീയ മുന്നണികളായിരുന്നു പ്രധാനമായും ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. മെയ് 19നായിരുന്നു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്നത്. 
 
വലിയ പ്രതീക്ഷയോടെയാണ്‌ ബി ജെ പി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ കണ്ടതെന്നാണ് പ്രധാന സവിശേഷത. കേരളത്തിന്റെ ജനവിധി പുറത്തുവരുമ്പോൾ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ബി.ജെ.പി.യുടെ  പ്രാതിനിധ്യമുണ്ടാകും എന്ന ഉറച്ച പ്രതീക്ഷയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അതു ശരിവക്കുന്ന രീതിയില്‍ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി സംസ്ഥാന നിയമസഭയില്‍ അക്കൌണ്ട് തുറക്കുകയും ചെയ്തു.  
 
നേമത്തു നിന്ന് ഒ രാജഗോപാലായിരുന്നു ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി ജെ പിയുടെ ആദ്യ അംഗം. സി.പി.എമ്മിലെ വി ശിവന്‍കുട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 8671 വോട്ടാണ് രാജഗോപാലിന്‍്റെ ഭൂരിപക്ഷം. ശക്തമായ മത്സരം നടന്ന മഞ്ചേശ്വരത്ത് ബി ജെ പിയുടെ കെ.സുരേന്ദ്രന്‍ വെറും 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 
 
ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമായിറ്രുന്നു വട്ടിയൂര്‍ക്കാവ്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയക്കുമെന്ന് ഉറപ്പിച്ച ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനായിരുന്നു ജയിച്ചത്. അതുപോലെ സിനിമാതാരമായ ഭീമന്‍ രഘുവിനെ പത്താനാപുരത്തിറക്കി വിജയം നേടാന്‍ ബി ജെ പി ശ്രമിച്ചു. എന്നാല്‍ കെ ബി ഗണേഷ് കുമാറിന്റെ ജനസമ്മതിയ്ക്കു മുന്നില്‍ അദ്ദേഹത്തിനും തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നു.  

വെബ്ദുനിയ വായിക്കുക