എം.ടെക്: അപേക്ഷ ക്ഷണിച്ചു

ചൊവ്വ, 11 ഡിസം‌ബര്‍ 2007 (15:07 IST)
സംസ്ഥാനത്തെ മൂന്ന്‌ എഞ്ചിനീറിങ്‌ കോളജുകളില്‍ 2007 അദ്ധ്യയന വര്‍ഷത്തിലെ എം.ടെക്‌. കോഴ്സുകളിലേയ്ക്ക്‌ അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍ എഞ്ചിനീയറിങ്‌ കോളേജ്‌, തൃശൂര്‍, ടി.കെ.എം. കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌, കൊല്ലം, രാജീവ്‌ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജി, കോട്ടയം എന്നീ കോളജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ അതത്‌ കോളേജ്‌ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും 100 രൂപയ്ക്ക്‌ നേരിട്ടും 135 രൂപയക്ക്‌ ഡിമാന്‍റ് ഡ്രാഫ്റ്റ്‌ മുഖേന തപാലിലും ലഭിയ്ക്കും.

പട്ടികജാതിക്കാര്‍ക്ക്‌ യഥാക്രമം 50, 85 രൂപയുമാണ്‌. അപേക്ഷയും വിവരവും ഡിസംബര്‍ 12 മുതല്‍ 28 വരെ വിതരണം ചെയ്യും. അപേക്ഷ ഡിസംബര്‍ 29 ന്‌ നാല്‌ മണിയ്ക്ക്‌ മുമ്പ്‌ അതത്‌ കോളേജ്‌ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ ലഭിക്കണം.

വെബ്ദുനിയ വായിക്കുക