അറിയിപ്പ്: നീറ്റ് പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു

വെള്ളി, 16 ഡിസം‌ബര്‍ 2022 (13:30 IST)
അടുത്ത വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് യുജി മേയ് ഏഴിന് നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. 
 
കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ സിയുഇടി മേയ് 21 മുതല്‍ 31 വരെ നടത്തും. 
 
എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരിക്കും. റിപ്പബ്ലിക് ദിനമായ 26 ന് പരീക്ഷ ഉണ്ടാവില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍