ഹയർസെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 3,28,702 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസ് നേടി. 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടി. ഇതില്‍ 11 സർക്കാർ സ്കൂളുകൾ ഉൾപ്പെടുന്നു.