പാരാമെഡിക്കല്‍:ഇന്‍റര്‍വ്യൂ

ശനി, 15 ഡിസം‌ബര്‍ 2007 (16:19 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും, തിരുവനന്തപുരം പ്രിയദര്‍ശിനി പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്കും സ്വാശ്രയ പാരാമെഡിക്കല്‍ കോളേജുകളിലേക്കും 2007 -08 അദ്ധ്യയന വര്‍ഷത്തെ വിവിധ കോഴ്സ്‌ പ്രവേശനത്തിനുള്ള ഇന്‍റര്‍വ്യൂ ഡിസംബര്‍ 18മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ക്യാമ്പസില്‍ നടക്കും.

ഇന്‍റര്‍വ്യൂവിന്‌ പ്രത്യേക മെമ്മോ അയക്കുന്നതല്ല. ഹാജരാകാത്തവരെ പിന്നീട്‌ പരിഗണിക്കുന്നതല്ല. ഇന്‍റര്‍വ്യൂവിന്‌ വരുന്നവര്‍ പ്ലസ്‌ ടു, എസ്‌.എസ്‌.എല്‍.സി, നേറ്റിവിറ്റി എന്നീ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവരണം. സാമൂദായികസംവരണ വിഭാഗക്കാര്‍ ഇതോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം.

തീയതി, സമയം, റാങ്ക്‌ എന്ന ക്രമത്തില്‍ ചുവടെ

ഡിസംബര്‍ 18 രാവിലെ 10ന്‌ ഒന്നു മുതല്‍ 100വരെയും ഉച്ചക്ക്‌ രണ്ടിന്‌ 101 മുതല്‍ 200വരെയും 19ന്‌ രാവിലെ 10ന്‌ 201 മുതല്‍ 300വരെയും ഉച്ചക്ക്‌ രണ്ടിന്‌ 301 മുതല്‍ 400 വരെയും 22ന്‌ രാവിലെ 10ന്‌ 401 മുതല്‍ 500വരെയും ഉച്ചക്ക്‌ രണ്ടിന്‌ 501 മുതല്‍ 600 വരെയും 14ന്‌ രാവിലെ 10ന്‌ 601 മുതല്‍ 700 വരെയും ഉച്ചക്ക്‌ രണ്ടിന്‌ 701 മുതല്‍ 800 വരെയും.

26ന്‌ രാവിലെ 10ന്‌ 801 മുതല്‍ 875 വരെയും ഉച്ചക്ക്‌ രണ്ടിന്‌ 876 മുതല്‍ 950 വരെയും 27ന്‌ രാവിലെ 10ന്‌ 951 മുതല്‍ 1025വരെയും ഉച്ചക്ക്‌ രണ്ടിന്‌ 1026 മുതല്‍ 1100 വരെയും 28ന്‌ രാവിലെ 10ന്‌ 1101 മുതല്‍ 1175വരെയും ഉച്ചക്ക്‌ രണ്ടിന്‌ 1176 മുതല്‍ 1250 വരെയും.

29ന്‌ രാവിലെ 10ന്‌ 1251 മുതല്‍ 1600വരെ (പട്ടികജാതിയില്‍പ്പെട്ടവര്‍ മാത്രം) 1251 മുതല്‍ ലിസ്റ്റിലുള്ള എല്ലാ പട്ടികവര്‍ഗ്ഗക്കാരും.

വെബ്ദുനിയ വായിക്കുക