ഇന്ത്യക്ക് പുറത്തു നിന്ന് ഇന്ത്യന്‍ സ്വതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളില്‍ പ്രമുഖനാണ് ചമ്പകരാമന്‍ പിള്ള. 1891 സപ്റ്റംബര്‍ 14 ന് തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. നാസികള്‍ക്കൊപ്പം നിന്ന് ബ്രിട്ടനെതിരെ പോരാടി, ഒടുവില്‍ നാസികളുടെ മര്‍ദ്ദനമേറ്റാണ് അദ്ദേഹം മരിച്ചത്.
ജയ് ഹിന്ദിന്റെ ഉപജ്ഞാതാവ്:-
എല്ലാ രാഷ്ട്രീയക്കാരും മുഷ്ടി ചുരുട്ടി പ്രസംഗം അവസാനിപ്പിക്കുന്നത് ജയ് ഹിന്ദ് എന്നു പറഞ്ഞാണ് 'ജയ് ഹിന്ദ്' എന്ന പ്രസിദ്ധ മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ് ചമ്പകരാമന്‍ പിള്ളയാണെന്ന് എത്രപേര്‍ക്കറിയാം.?