ദൈവത്തില്‍ ഭയമില്ലാതാകുമ്പോൾ ഉണ്ടാകേണ്ട ഒന്നുണ്ട്; ഇതാണ് അത് !

സജിത്ത്

വ്യാഴം, 25 മെയ് 2017 (12:45 IST)
ഈശ്വരനില്‍ ഭയമില്ലാതാകുമ്പോൾ, അതായത് വിശ്വാസമില്ലാതാകുമ്പോൾ ഉണ്ടാകുന്നതാണ് ദൈവഭയം. ദൈവത്തെ അറിയാൻ വേണ്ടിയാണ് നമ്മള്‍ പ്രാർത്ഥിക്കേണ്ടത്. ഭയം കൊണ്ടോ അത്യാഗ്രഹം കൊണ്ടോ കാര്യസാധ്യത്തിനോ വേണ്ടിയാകരുത് നമ്മള്‍ ചെയ്യുന്ന പ്രാർത്ഥന. പ്രാർത്ഥന ഇല്ലാതാകുമ്പോൾ ദൈവത്തോടുള്ള ഭയംകൂടിയാണ് ഇല്ലാതാകുന്നത്. ഈ ഭയം പിന്നീട് ദൈവഭയമായി മാറാൻ അധികം സമയം ആവശ്യമില്ലെന്ന് പഠനങ്ങൾ പറയുന്നു. ആനന്ദത്തോടെ ഇരിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ദൈവത്തെ അന്വേഷിക്കാന്‍ കഴിയൂ.    
 
തെറ്റുചെയ്താൽ ശിക്ഷിക്കാൻ ഒരുങ്ങിയിരിക്കുന്ന ഒരാളാണ് ദൈവം എന്ന അവബോധത്തിൽ നിന്നും ഉണ്ടാകുന്ന പേടിയല്ല ദൈവഭയം. സ്നേഹത്തോടെ തന്നെ സൃഷ്ടിക്കുകയും കരുണയോടെ പരിപാലിക്കുകയും സദാ സമയം കാത്തുരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭക്ത്യാദരവാണ് ദൈവഭയം. ഈ ഭയം ഇല്ലാതാകുമ്പോഴാണ് നമ്മൾ പേടിക്കേണ്ടത്. ദൈവഭയം ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു വ്യക്തി പാപം ചെയ്ത് തന്റെ ആത്മാവിനെ തന്നെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവഭയം നമ്മെ ആത്മീയ വളർച്ചയിലേക്കും വിവേകത്തിലേക്കും ദൈവഹിതമനുസരിച്ചു തീരുമാനങ്ങളെടുക്കാനുള്ള കഴിവിലേക്കും നയിക്കുന്നു.  
 
ദൈവഭയമുള്ള വ്യക്തി എന്ന വിശേഷണം ബഹുമതിയായി വീക്ഷിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ ദൈവത്തെ ഭയപ്പെടുക എന്ന ആശയം പഴഞ്ചനും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമാണെന്നാണ് ഇന്നത്തെ ജനത വിശ്വസിക്കുന്നത്. ‘ദൈവം സ്‌നേഹമാണെങ്കിൽ പിന്നെന്തിന്‌ അവനെ ഭയപ്പെടണം,’ എന്നാണ് അവർ ചോദിക്കുക. അവരെ സംബന്ധിച്ചിടത്തോളം ഭയം എന്നത്‌ അനഭികാമ്യവും തളർത്തിക്കളയുന്നതുമായ ഒരു വികാരമാണ്‌. എന്നാൽ യഥാർഥ ദൈവഭയത്തിനു വളരെ വിശാലമായ ഒരു അർഥമാത്രമാണുള്ളത്‌. നാം കാണാൻ പോകുന്നതുപോലെ അതു കേവലമൊരു തോന്നലോ വികാരമോ അല്ല.

വെബ്ദുനിയ വായിക്കുക