മൊഹാലിയില്‍ ഇന്ത്യ 179/1

PTI
പതിവ് തെറ്റിക്കാതെ ഉജ്ജ്വല ഫോമില്‍ ബാറ്റ് വീശിയ ഗൌതം ഗംഭീറിന്‍റെയും ഏറെ കാലത്തിന് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്‍റെയും ബാറ്റിങ്ങ് മികവില്‍ മൊഹാലി ടെസ്റ്റിന്‍റെ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി.

ടെസ്റ്റ് ക്രിക്കറ്റിലെ തന്‍റെ നാലാം സെഞ്ച്വറി തികച്ച ഗംഭീറും(106) അര്‍ദ്ധസെഞ്ച്വറി നേടിയ ദ്രാവിഡ്(65)മാണ് മൊഹാലിയില്‍ ഒന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ക്രീസില്‍. റണ്ണെടുക്കുന്നതിന് മുന്‍പേ പുറത്തായ ഓപ്പണര്‍ വിരേന്ദ്ര സെവാഗിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യന്‍ സ്കോര്‍ ആറില്‍ നില്‍ക്കുമ്പോള്‍ സ്റ്റുവേര്‍ട്ട് ബ്രോഡിന്‍റെ പന്തില്‍ കീപ്പര്‍ പ്രയര്‍ പിടിച്ചാണ് സെവാഗ് പുറത്തായത്.

മൂടിക്കെട്ടിയ കാലാവസ്ഥയില്‍ മത്സരത്തിലും കടുത്ത ആവേശം കാണാനായില്ല്. ബാറ്റിങ്ങില്‍ ഇന്ത്യയും ഫീല്‍ഡില്‍ ഇംഗ്ലണ്ടും കാര്യമായ ആക്രമണോത്സുകതയോന്നും പുറത്തെടുത്തില്ല. എങ്കിലും ഗംഗീര്‍ 12 ബൌണ്ടറികളും ഒരു സിക്സറുമടിച്ച് ആവേശം വിതയ്ക്കാന്‍ ശ്രമിച്ചു. ദ്രാവിഡിന്‍റെ ഇന്നിങ്ങ്‌സില്‍ ഇതുവരെ ഏഴ് ബൌണ്ടറികളാണ് പിറന്നത്.

വെളിച്ചക്കുറവ് കാരണം 72 ഓവറുകള്‍ക്ക് ശേഷം ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക