ഇന്ത്യയ്ക്ക് വമ്പന്‍ ലീഡ്

PROPRO
ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോറിലേക്ക്. ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യ ചായ സമയത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എടുത്ത നിലയിലാണ്. 431 റണ്‍സിന്‍റെ ലീഡിലേക്കാണ് ഇന്ത്യ ഉയര്‍ന്നിരിക്കുന്നത്.

വീരേന്ദ്ര സെവാഗിനു സെഞ്ച്വറി നഷ്ടമായെങ്കിലും കൂട്ടുകാരന്‍ ഗൌതം ഗംഭീറിനു പിടിച്ചു നില്‍ക്കാനായി. തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയ ഗംഭീര്‍ 104 റണ്‍സ് തികച്ച ശേഷം കാമറൂണ്‍ വൈറ്റിന്‍റെ പന്തില്‍ മൈക്കല്‍ ഹസി പിടിച്ചു പുറത്തായി.

നേരത്തെ ഓപ്പണര്‍ വീരേന്ദ്ര സെവാഗിനെ 90 റണ്‍സിനു ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പീറ്റര്‍ സിഡിലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനാണ് പിടിച്ചത്. ഒരറ്റത്ത് ഗംഭീറിനു മികച്ച പിന്തുണ നല്‍കി വന്ന ധോനി 26 റണ്‍സ് എടുത്തും മറ്റേ അറ്റത്ത് മുന്‍ നായകന്‍ സൌരവ് ഗാംഗുലി മൂന്ന് റണ്‍സുമായും നില്‍ക്കുന്നു.

വെബ്ദുനിയ വായിക്കുക