രണ്ടോ മൂന്നോ കുഞ്ഞുങ്ങളാകുന്നതോടെ പ്രസവം നിർത്തുന്നതാണ് ഇപ്പോൾ പതിവ്. കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ കുട്ടികളെ നോക്കുക എന്നത് ചില്ലറ പണിയല്ല. സാമ്പത്തിക ഭദ്രതയില്ലെങ്കിൽ ഈ കുട്ടികളെ വളർത്തിയെടുക്കുക എന്നതും പ്രയാസമാണ്. എന്നാൽ കുട്ടികളെ വളർത്തിയെടുക്കുന്നതിനെ ഏറെ ഇഷ്ടപ്പെടുന്ന 23കാരിയായ ഒരു റഷ്യക്കാരിയായ അമ്മയാണ് വാർത്തകളിൽ നിറയുന്നത്.
23കാരിയായ റഷ്യൻ സ്വദേശിയായ ക്രിസ്റ്റീന ഓസ്‌ടുർക്കിന് നിലവിൽ 21 കുഞ്ഞുങ്ങളാണുള്ളത്. കുഞ്ഞുങ്ങൾ 100 ആകുന്നത് വരെ കുഞ്ഞുങ്ങളുണ്ടാവുന്നത് നിർത്താൻ ആഗ്രഹമില്ലെന്നാണ് ക്രിസ്റ്റീന പറയുന്നത്. ഇത് കേട്ട് ഞെട്ടിത്തരിക്കണ്ട. നിലവിലുള്ള പതിനൊന്ന് കുഞ്ഞുങ്ങളിൽ ഒന്നിനെ മാത്രമെ കോടിശ്വരിയായ ക്രിസ്റ്റീന ഗർഭം ധരിച്ചിട്ടുള്ളൂ. മറ്റ് ഇരുപത് പേരെയും വാടക ഗർഭധാരണത്തിലൂടെയാണ് ക്രിസ്റ്റീന സ്വന്തമാക്കിയത്. കുട്ടികളെ നോക്കാനായി മാത്രം 16 ജോലിക്കാരാണ് ക്രിസ്റ്റീനയുടെ വീട്ടിലുള്ളത്.