രക്തധമനികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള എല്ലാ തടസങ്ങളും നീക്കാനും ഇതുമൂലം സാധിക്കും. അതുപോലെ ദിവസത്തില്‍ 1500 തവണ കൈ കൊട്ടുന്നത് ശരീരം ഫിറ്റാകുന്നതിനും നല്ലതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷണശേഷം ഒരു മണിക്കൂര്‍ കൈ കൊട്ടുന്നത് മൂലം ശരീരത്തിന് ചൂട് ലഭിക്കുകയും ദഹനം മെച്ചപ്പെടുകയും ചെയ്യും.
കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും കയ്യക്ഷരം വൃത്തിയാകുന്നതിനും ബുദ്ധിവികാസത്തിനും ഈ പ്രവൃത്തി നല്ലതാണ്. അതുപോലെ ബിപി കുറയ്‌ക്കാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഡിപ്രഷന്‍, പ്രമേഹം, തലവേദന, നടുവേദന, പുറംവേദന, വാതസംബന്ധമായ വേദനകള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള വഴികൂടിയാണിത്. കൈ കൊട്ടുന്ന വേളയില്‍ കടുകെണ്ണയോ വെളിച്ചെണ്ണയോ പുരട്ടി കൈ കൊട്ടുന്നതാണ് ഏറെ ഗുണകരം.