പ്രമേഹം എന്ന വില്ലന്‍ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ധൈര്യമായി കരിമ്പു നീര് കഴിച്ചോളൂ !

വെള്ളി, 30 ജൂണ്‍ 2017 (12:39 IST)
പ്രമേഹം ഉള്ളവരാരും മധുരം കഴിക്കരുത് എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ പ്രകൃതി ഭക്ഷണം ശീലമാക്കിയവരുടെ അഭിപ്രായം നേരെ മറിച്ചാണ്. പഴവും ശര്‍ക്കരയും തേനും അവര്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ല, എന്നാല്‍ പഞ്ചസാര അവര്‍ കഴിക്കാറില്ല. മധുരം കഴിക്കുമെങ്കിലും ഇവര്‍ക്ക് പ്രശ്നമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. 
 
പരമ്പരാഗതമായി പ്രമേഹ രോഗികളാരും മധുരം ഉപയോഗിക്കാറില്ല. കരിമ്പ് നീര് ശീലമാക്കിയ പ്രമേഹരോഗികള്‍ക്ക് കരിമ്പ് നീരോ ശര്‍ക്കര ചേര്‍ത്ത ഭക്ഷണമോ കഴിച്ചാല്‍ പ്രമേഹം കൂടില്ലെന്നാണ് ഇവരുടെ വാദം.
 
പ്രകൃതിഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ വേവിക്കാത്ത പച്ചക്കറിയും പച്ചിലകളുമാകും ഓര്‍മ്മവരിക. എന്നാല്‍ തെറ്റി. കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങളാണ് ഇന്ന് പ്രകൃതിഭക്ഷണങ്ങള്‍. അനാരോഗ്യകരമായ ഭക്ഷണ വിഭവങ്ങളും രീതിയും രോഗങ്ങള്‍ക്ക് കാരണമാകുന്നത് പ്രകൃതി വിഭവങ്ങളുടെ ആവശ്യകത കൂട്ടി. എങ്കിലും പ്രകൃതി വിഭവങ്ങള്‍ ശൈലിയില്‍ മാറ്റം വരുത്താതെ ഇവയ്ക്ക് ആവശ്യക്കാരെ കിട്ടില്ലെന്ന് പ്രകൃതി ഭക്ഷണശാലക്കാര്‍ മനസ്സിലാക്കി.
 
പ്രകൃതിവിഭവങ്ങള്‍ പഞ്ചസാര, ഉള്ളി, ചുവന്ന മുളക്, മൃഗക്കൊഴുപ്പ്, മൈദ, ഡാല്‍ഡ, വെളുത്തുള്ളി, കായം, മല്ലി, ഉഴുന്ന്, കടുക് എന്നിവ ഉപയോഗിക്കാതെ തയാറാക്കുന്നവയാണ്. രാസവളം ഉപയോഗിക്കാതെ വിളയിക്കുന്ന ധാന്യങ്ങളും പച്ചക്കറികളുമാണ് പ്രകൃതി ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്നത്. ഇവ വേണ്ടത്ര ലഭിക്കാത്തതാണ് പ്രകൃതി ഭക്ഷണശാലക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നം. 
 
പ്രകൃതി ഭക്ഷണശാല ഉടമസ്ഥര്‍ ജൈവവളകൃഷി (ഓര്‍ഗാനിക് ഫാമിംഗ്) വ്യാപകമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. മാംസാഹാരം ശീലമാക്കിയ അനേകമാളുകള്‍ ഇപ്പോള്‍ പ്രകൃതി ഭക്ഷണത്തില്‍ ആകൃഷ്ടരാണ്. നാളികേരം കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും പ്രകൃതി ഭക്ഷണശാലക്കാര്‍ പറയുന്നു.
 
കുട്ടികളും മുതിര്‍ന്നവരും തണുത്ത ആഹാരപ്രിയരണ്. കുട്ടികള്‍ക്ക് തണുത്ത ആഹാരമാണ് ഏറെ പ്രിയം. പ്രകൃതി ഭക്ഷണരീതി പ്രകാരം തണുപ്പിച്ച ആഹാരം വിഷമാണ്. മൂന്നു മണിക്കൂറിലധികം പഴകിയ ആഹാരം വിഷമാണത്രെ. അങ്ങനെയാകുമ്പോള്‍ ഫ്രിഡ്ജില്‍ വച്ചവയൊന്നും കഴിക്കാന്‍ കൊള്ളില്ല. ഐസില്‍ ക്ളോറിന്റെ അംശം ഉള്ളതിനാല്‍ ഐസ് ഉപയോഗിക്കാതെ പഴച്ചാറ് കഴിക്കുന്നതും പ്രകൃതിഭക്ഷണ രീതിയാണ്.

വെബ്ദുനിയ വായിക്കുക