ഫെബ്രുവരി 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക്
ദാമ്പത്യത്തില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം.ഗുരുജനങ്ങളുടെ പ്രീതി നേടും. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. ആരോഗ്യം ഉത്തമം. അശ്രദ്ധ അപകടം വരുത്തിവയ്ക്കാന് ഇടവരും.
ഉല്ലാസയാത്ര പോകാന്‍ സാധ്യത. ജോലി സംബന്ധമായി യാത്രകള്‍ ധാരാളമായി ഉണ്ടാകാം. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായ നിലയിലാവും. പിതാവിന്റെ ആരോഗ്യം പൊതുവെ മെച്ചമാവില്ല. സാമ്പത്തികമായി മെച്ചമുള്ള തൊഴില്‍ തേടാന്‍ സാധ്യത.
സന്തോഷം ഉണ്ടാക്കുന്ന പല സംഭവങ്ങളും ഉണ്ടാകും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മാതാവിന്റെ ബന്ധുക്കളുമായി കലഹിക്കാന്‍ ഇടവരും. പൊതുവേ മെച്ചപ്പെട്ട സമയം.