6, 15, 24 തീയതികളില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ 2008

മാതാപിതാക്കളില്‍ നിന്ന്‌ ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. സാഹിത്യരംഗത്ത്‌ അപമാനത്തിനും മനോദുഃഖത്തിനും യോഗം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സത്തിനും ധനനഷ്‌ടത്തിനും യോഗം. വിവാഹതടസ്സം മാറും. മാതൃസ്വത്ത്‌ അനുഭവത്തില്‍ വരും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും. കായികമത്സരത്തില്‍ പരാജയത്തിന്‌ യോഗം.

സാഹിത്യരംഗത്ത്‌ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനും പ്രമുഖരുടെ ആശിര്‍വാദത്തിനും അവസരം. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകുന്നതാണ്‌. വിദേശ യാത്രയ്ക്ക്‌ അനുമതി ലഭിച്ചേക്കും. ദമ്പതികള്‍ തമ്മില്‍ ചില്ലറ രസക്കേടുണ്ടാകും. കായിക രംഗവുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പല തരത്തിലുമുള്ള മെച്ചങ്ങള്‍ ഉണ്ടാകും.

ജോലി സംബന്ധമായ ഉത്തരവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്‌. അനാവശ്യമായ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഏതു പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുന്നത്‌ ഉത്തമം. സമാധാനത്തോടെ ചെയ്യുന്ന ഏത്‌ പ്രവര്‍ത്തിയും വിജയിക്കുമെന്ന വിശ്വാസം ഉണ്ടാകും. ദൈവീക കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്ര ചെയ്യേണ്ടിവരും. ജീവിതത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകും.

വെബ്ദുനിയ വായിക്കുക