3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ക്ക് ജനുവരി 2009
ബുധന്‍, 31 ഡിസംബര്‍ 2008 (15:46 IST)
ദൈവീക കാര്യങ്ങളില്‍ മനസ്സ് അര്‍പ്പിക്കുക. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. സഹോദരങ്ങളുമായി പിണങ്ങാനിടവരും. വ്യാപാരത്തില്‍ ജാഗ്രത പുലര്‍ത്തുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട് നീരസം പാടില്ല.
ചുറ്റുപാടുകള്‍ പൊതുവേ നന്ന്. സുഹൃത്തുക്കളും ബന്ധുക്കളും സഹകരിക്കും. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേര്‍ച്ച കുറയും. ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് ചെയ്യുക. ആരോഗ്യനില തൃപ്തികരമല്ല. മാതൃ ബന്ധുക്കളുമായി പിണങ്ങാന്‍ ഇടവരും. അനാവശ്യ വാഗ്വാദങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം.
ആത്മവിശ്വാസം വര്‍ദ്ധിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ സ്നേഹം വര്‍ദ്ധിക്കും. ഗൃഹത്തില്‍ സന്തോഷം കളിയാടും. പണമിടപാടുകള്‍ ജാഗ്രതയോടെ നടത്തുക. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി. ശുഭ വാര്‍ത്ത ശ്രവണത്തിന് സാധ്യത. മനസമാധാനം ലഭ്യമാകും. പണ വരവ് അധികരിക്കും.