സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. കേസുകള്‍ അനുകൂലമാകും. ഉദ്യോഗ സംബന്ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായ തടസ്സം മാറും. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും.
വാഹനസംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനം. മുന്‍ കോപം, ഉറക്കമില്ലായ്മ എന്നിവ ഫലം. കഠിനമായ പ്രവര്‍ത്തികളിലൂടെ ജീവിത ലക്ഷ്യം തേടാനുള്ള ശ്രമം സഫലമാകും. കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പായി രണ്ടുവട്ടം ആലോചിക്കുന്നത് നന്ന്. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യ നില പൊതുവേ മെച്ചമായിരിക്കും.
കുടുംബാംഗങ്ങളുമായി അനാവശ്യ കാര്യങ്ങളില്‍ ചെറിയ തോതിലുള്ള കലഹത്തിന് സാധ്യതയുണ്ട്. അതിഥികളുടെ വരവുകാരണം ധനാഗമന മാര്‍ഗ്ഗങ്ങള്‍ കൂടും. പോലീസ് കേസുമായി ബന്ധപ്പെട്ട് സാക്ഷി പറയേണ്ടി വന്നേക്കാം. കൂട്ടുകച്ചവടത്തിലെ പങ്കാളിയുമായി നല്ല ബന്ധം സ്ഥാപിക്കും. വിദ്യാഭ്യാസ പരമായി മെച്ചപ്പെട്ട വാരമാണിത്. ആരോഗ്യ രംഗം പൊതുവേ മെച്ചം.