വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ഇറച്ചിയിലേക്ക് മസാലക്കൂട്ടും ഉപ്പും അരിഞ്ഞ ഇഞ്ചിയും വിനാഗരിയും ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി കൂട്ടിക്കലർത്തുക.മഞ്ഞൾപൊടി, കുരുമുളക് പൊടി, കറുവാപ്പട്ട, പെരും ജീരകം, മല്ലിപൊടി, മുളകപൊടി, കുരുമുളക് പൊടിയും ഒരു ടീസ്പൂൺ വെളുത്തുളളിയല്ലിയും ആവശ്യത്തിനു വെളളവും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. പാൻ അടുപ്പത്ത് വെച്ച് പരന്ന പാത്രം കൊണ്ട് മൂടുക. മൂടിയ പാത്രത്തിനു മുകളിൽ അൽപം വെള്ളമൊഴിച്ചു ഇളം തീയിൽ ഇറച്ചി വേവിക്കാൻ വെയ്ക്കുക.