നെഹ്‌റുദര്‍ശനങ്ങള്‍ ഇപ്പോഴും പ്രസക്തം: മഹാവി ഓഐസിസി
ചൊവ്വ, 18 നവംബര്‍ 2014 (16:04 IST)
ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ
125-മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി മഹാവി യൂണിറ്റ്
ഒഐസിസി ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണ സമ്മേളനം നടത്തി.
നെഹ്‌റുവിനെപ്പോലെ ദീര്‍ഘ വീക്ഷണമുള്ള നേതാക്കളാണു വര്‍ത്തമാനകാല
ഇന്ത്യക്ക് ആവശ്യമെന്നും സങ്കുചിത ചിന്തകളേയും വര്‍ഗീയതയേയും
പ്രോത്സാഹിപ്പിക്കാന്‍ നമുക്കാവില്ലെന്നും ചിന്തയിലും പ്രവൃത്തിയിലും
സങ്കുചിത്വം പാലിക്കുന്ന ജനതയെക്കൊണ്ട് ഒരു രാജ്യത്തിനും മഹത്താകാന്‍
കഴിയില്ലെന്നുമുള്ള നെഹ്രുവിന്റെ വാക്കുകള്‍ വര്‍ത്തമാനകാല ഇന്ത്യന്‍
സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള മഹാത്മാക്കളുടെ
ദീര്‍ഘവീക്ഷണത്തിന്റെ സദ്ഫലമാണു നാം അഭിമാനം കൊള്ളുന്ന
മതേതരത്വ ഇന്ത്യയെന്ന വസ്തുത മായ്ച്ചു കളയാന്‍ ഇന്ന് വര്‍ഗീയ ഫാസിസ്റ്റ്
ഭരണകര്‍ത്താക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ ചെറുത്ത് തോല്‍പിക്കാന്‍ കക്ഷി
രാഷ്ട്രീയ ഭേദമന്യേ മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണിന്നെന്ന് ഉണര്‍ത്തിയ
സമ്മേളനം മുന്‍ വെസ്റ്റേര്‍ണ്‍ റീജനല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ മജീദ്
നഹ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല ഒഐസിസി പ്രസിഡണ്ട് ഹക്കീം
പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. യു എം ഹുസൈന്‍ മലപ്പുറം അധ്യക്ഷത
വഹിച്ചു. തുടര്‍ന്ന് മഹാവി യൂനിറ്റ് അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ്
വിതരണവും പുതിയ അംഗങ്ങളെ ചേര്‍ക്കലും നടന്നു.
ഹുസൈന്‍ ചുള്ളിയോട്, അബ്ദുല്‍ നാസര്‍ കോഴിത്തൊടി, സൃതസേനന്‍
കളരിക്കല്‍, ഷെയറെഫ് അറക്കല്‍, നൗഷാദ് ചാലിയാര്‍, ഷെയറെഫ് കണ്ണൂര്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു. വി പി രവീന്ദ്രന്‍ കാവില്‍ സ്വാഗതവും അജയ്
പാറയില്‍ നന്ദിയും പറഞ്ഞു.