ദുബായില്‍ നിശ്ചിത ശമ്പളം ഉള്ളവര്‍ക്ക് മാത്രം കാറുകള്‍ മതിയെന്ന് നിര്‍ദ്ദേശം
വെള്ളി, 21 ഫെബ്രുവരി 2014 (09:47 IST)
PRO
കാറുകള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിശ്ചിത ശമ്പളം ഉള്ളവര്‍ക്ക് മാത്രം കാര്‍ വാങ്ങാന്‍ കഴിയുന്ന രീതിയിലുള്ള നിയമനിര്‍മ്മാണം വേണമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടറുടെ നിര്‍ദ്ദേശ,
നിരത്തുകള്‍ കാറുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നുംതിരക്ക് നിയന്ത്രിക്കാന്‍ എന്തൊക്കെ ചെയ്തിട്ടും ഫലിക്കുന്നില്ലെന്നും അതിനാല്‍ കാറുകളെ എണ്ണം നിയന്ത്രിക്കണമെന്നും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന് നാസര്‍ ലൂത്ത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചുരുങ്ങിയ പക്ഷം കുടുംബങ്ങള്‍ക്ക് ഒരു വാഹനം എന്ന നിലയിലെങ്കിലും നിജപ്പെടുത്തണമെന്നും അദേഹം പറഞ്ഞു. കൂടുതല്‍ പൊതുഗതാഗത സംവിധാനം ആളുകള്‍ ഉപയോഗിക്കമെന്നും അദേഹം പറഞ്ഞു.