കുവൈറ്റ് നാടുകടത്തിയത് 12,787 വിദേശികളെ

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (15:52 IST)
PRO
കഴിഞ്ഞ അഞ്ച് മാസത്തിനിടെ കുവൈറ്റ് നാടുകടത്തിയത് 12,787 വിദേശികളെ. ഇതില്‍ 3612 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗതാഗത, താമസ നിയമലംഘനത്തിന്റെ പേരിലാണ് കുവൈറ്റ് ഇത്രയും പേരെ നാടുകടത്തിയത്.

കുവൈറ്റില്‍ ഗതാഗത നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ പുനരാരംഭിച്ചിട്ടുണ്ട്‌. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭ്യര്‍ഥന മാനിച്ചാണു ജൂലൈ ആദ്യവാരം മുതല്‍ പരിശോധനയില്‍ അല്‍പം ഇളവു വരുത്തിയത്‌.

ഇതിനിടെ, റമസാന്‍ വ്രതവും, പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പു വന്നതും നടപടികളില്‍ അയവിനു കാരണമായി. ഏപ്രില്‍ ഒന്നിന്‌ രാജ്യത്തുടനീളം താമസ/ഗതാഗതനിയമ ലംഘകര്‍ക്കെതിരെ ആരംഭിച്ച വ്യാപകമായ പരിശോധനയില്‍ ഒട്ടേറെ പേരെ പിടികുടുകയും നാടുകടത്തുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക