സൌദിയില്‍ രണ്ട് പേരുടെ തലവെട്ടി

ബുധന്‍, 5 ജൂണ്‍ 2013 (12:55 IST)
WD
WD
സൌദിയില്‍ കൊലക്കുറ്റത്തിന് രണ്ട് പേരുടെ തലവെട്ടി. ഷുവൈല്‍ അല്‍ അമിരി, ഹസന്‍ ഷരിഹിലി എന്നിവരുടെ തലയാണ് വെട്ടിയത്.

ഷുവൈല്‍ അല്‍ അമിരി തന്റെ ബന്ധുവിനെ കാറിടിച്ച് കൊന്നതിനാണ് വധശിക്ഷയ്ക്ക് അര്‍ഹനായത്. സ്വന്തം നാട്ടുകാരനെ വെടിവെച്ച് കൊന്ന കേസിലാണ് ഹസന്‍ ഷരിഹിലിക്ക് വധശിക്ഷ വിധിച്ചത്.

സൌദിയില്‍ ശരിയ നിയമങ്ങള്‍ അനുസരിച്ച് കൊലപാതകം, ബലാത്സംഗം, മതപരിത്യാഗം, ആയുധമോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് തലവെട്ടുന്നത്.

വെബ്ദുനിയ വായിക്കുക