നടന്‍ മധുവിന് ബഷീര്‍ പുരസ്കാരം

വെള്ളി, 5 ജൂലൈ 2013 (12:00 IST)
PRO
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാര്‍ഥം പ്രവാസി ട്രസ്റ്റ് ദോഹ ഏര്‍പ്പെടുത്തിയ 19മത്തെ അവാര്‍ഡ് നടന്‍ മധു കരസ്ഥമാക്കി. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

ഇന്ത്യന്‍ സിനിമയുടെ നൂറാമത് വാര്‍ഷികവും മലയാള സിനിമയുടെ എഴുപത്തിയഞ്ചാം വാര്‍ഷികവും കണക്കിലെടുത്താണ് മധുവിന് പുരസ്കാരം നല്‍കുന്നത്. ഇതോടൊപ്പം അവാര്‍ഡ് ജേതാവിന്റെ പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് എം‌എന്‍ വിജന്‍ സ്മാരക എന്‍ഡോവന്മെന്റ് അവാര്‍ഡും നല്‍കും.

പ്രവാസി ട്രസ്റ്റ് വാര്‍ത്തസമ്മേളനത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക