ദുബായി നഗരം ചൂടുകൊണ്ട് ഉരുകുന്നു

വെള്ളി, 26 ജൂലൈ 2013 (15:22 IST)
PRO
ദുബായി നഗരം ചൂടുകൊണ്ട് ഉരുകുന്നു. മുന്‍ വര്‍ഷങ്ങളിലൊന്നും അനുഭവപ്പെടാത്ത അതികഠിനമായ ചൂടാണ് യുഎഇയില്‍ ഇപ്പോള്‍ ഉള്ളത്. ഉച്ചകഴിയാതെ ആര്‍ക്കും പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ് ഇപ്പോള്‍.

തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചെങ്കിലും ബാക്കിസമയങ്ങളിലും ചൂടും ഈര്‍പ്പവും അസഹ്യമായ രീതിയിലാണ്. നിര്‍മാണമേഖലകളില്‍ മാത്രമല്ല, റെസ്റ്റോറന്റുകളിലും മറ്റ് കേറ്ററിങ് കമ്പനികളിലും ക്യാമ്പ് മെസ്സുകളിലും അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നവരുടെ കാര്യവും ഏറെ പരിതാപകരമാണ്. 15 മണിക്കൂറോളം വ്രതമനുഷ്ടിക്കുന്ന വിശ്വാസികള്‍ക്കാണ് ഈ പ്രതികൂല കാലാവസ്ഥ ഏറെ പ്രയാസം സൃഷ്ടിക്കുന്നത്.

കഠിനമായ ചൂടില്‍നിന്ന് എസിയിലേക്ക് വരുമ്പോഴും വൈറല്‍പ്പനി പോലുള്ള അസുഖങ്ങള്‍ ബാധിക്കുമെന്നതാണ്. ജനങ്ങള്‍ ഈയവസരത്തില്‍ കൂടൂതല്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വെബ്ദുനിയ വായിക്കുക