ഇന്ത്യക്കാരെ മോചിപ്പിച്ചു

ചൊവ്വ, 28 ജനുവരി 2014 (16:01 IST)
PRO
ഇറാനിലെ സന്‍ജാന്‍ നഗരത്തില്‍ സ്വകാര്യ എന്‍ജിനീയറിങ് കമ്പനി ബന്ദിയാക്കിയിരുന്ന രണ്ട് ഇന്ത്യക്കാരെ അധികൃതര്‍ ഇടപെട്ട് മോചിപ്പിച്ചു.

ഹരിയാണ സ്വദേശി മുഹമ്മദ് ഹുസൈന്‍ ഖാന്‍, വഡോദര സ്വദേശി സങ്കേത് പാണ്ഡ്യ (36) എന്നിവരേയാണ് വ്യാപാര തര്‍ക്കത്തെത്തുടര്‍ന്ന് സന്‍ജാനിലെ അതിഥിമന്ദിരത്തില്‍ ഒരുമാസമായി തടഞ്ഞുവെച്ചിരുന്നത്. ഡിസംബര്‍ 17-മുതല്‍ ഇവരുടെ പാസ്‌പോര്‍ട്ടും കമ്പനി പിടിച്ചുവെച്ചിരുന്നു.

സങ്കേത് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് എംബസി ഇരുവരേയും രക്ഷപ്പെടുത്തിയത്. രണ്ടുപേരേയും ടെഹ്‌റാനിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങും.

വെബ്ദുനിയ വായിക്കുക