ചൊവ്വ,ചന്ദ്ര,ശുക്ര ദശക്കാര്‍ വ്രതം അനുഷ്ഠിച്ചിരിക്കണം
ജ്യോതിഷപ്രകാരം ചൊവ്വാദശ, ചന്ദ്രദശ, ശുക്രദശ എന്നിവ അനുഭവിക്കുന്നവര്‍ നിര്‍ബന്ധമായും നവരാത്രിവ്രതം അനുഷ്ഠിക്കണം. അവരുടെ ദശാദോഷങ്ങള്‍ക്കും ദശാപഹാര ദോഷങ്ങള്‍ക്കും നവരാത്രി വ്രതം ഒരു സിദ്ധൗഷധമായി പരിണമിക്കുമെന്നാണ് ജ്യോതിഷ മതം.
എല്ലാ ദോഷങ്ങളും പരിഹരിക്കാന്‍ ഉത്തമമാണ് നവരാത്രിക്കാലത്തെ വ്രതാനുഷ്ഠാനവും പൂജകളും. ഒമ്പത് ദിവസവും മത്സ്യമാംസാദികള്‍ കഴിക്കരുത്. അമാവാസി ദിവസം ഒരു നേരത്തെ ഭക്ഷണമേ കഴിക്കാവൂ.
ഇന്ത്യയില്‍ സ്ത്രീ ശക്തിയുടെ ആരാധനയാണ് നവരാത്രിക്കാലത്ത് നടത്തുന്നത്. ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ -നവ ദുര്‍ഗ്ഗകളെ- ഈ കാലത്ത് പൂജിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്നു ദിവസം ലക്ഷ്‌മിയെയും പിന്നത്തെ മൂന്നു ദിവസം ദുര്‍ഗയേയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്.
ഓരോ ദിവസവും രണ്ട് മുതല്‍ 10 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ ദേവിയുടെ പ്രതിരൂപമായി സങ്കല്‍പ്പിച്ച് പൂജിക്കണം.
എന്ന പ്രാര്‍ത്ഥന എപ്പോഴും ഉള്ളിലുണ്ടാവണം. ദുര്‍ഗയില്‍ നിന്നും (വിപത്ത്) കരകയറ്റുന്ന ദേവിയാണ് ദുര്‍ഗ. സാധകര്‍ക്ക് പോലും അറിയുവാന്‍ പ്രയാസമായവള്‍ എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. പരാശക്തിയുടെ പഞ്ചരൂപങ്ങളില്‍ ഒന്നാണ് ദുര്‍ഗ. ലക്ഷ്മി, സാവിത്രി, സരസ്വതി, രാധ മറ്റ് നാലു രൂപങ്ങള്‍.