കര്‍ഷകര്‍ക്കായി പ്രക്ഷോഭം സംഘടിപ്പിച്ചു; യോഗേന്ദ്ര യാദവ് അറസ്റ്റില്

ചൊവ്വ, 11 ഓഗസ്റ്റ് 2015 (15:05 IST)
കര്‍ഷകര്‍ക്കായി പ്രക്ഷോഭം സംഘടിപ്പിച്ചതിന് മുന്‍ ആം ആദ്മി നേതാവും മനുഷ്യാവകാശപ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവ് അറസ്റ്റില്‍. ഡല്‍ഹിയില്‍ ജന്തര്‍മന്ദറില്‍ സമരത്തില്‍ പങ്കെടുക്കവേ ഡല്‍ഹി പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ഭൂമിയേറ്റെടുക്കൽ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ട്രാക്ടര്‍ മാര്‍ച്ച് എന്ന പേരിലായിരുന്നു പ്രക്ഷോപം.സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്വരാജ് അഭിയാന്റെ 60 പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക