നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ
പ്രധാമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. ഐക്യരാഷ്ട്ര സഭയിലെ ശ്രമങ്ങള്‍ കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും മുന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
നേരത്തെ യുഎന്‍ പൊതുസഭയില്‍ നരേന്ദ്ര മോഡി പ്രസംഗിച്ചിരുന്നു. പ്രസംഗത്തില്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി വികസിപ്പിക്കണമെന്നും സുസ്ഥിര വികസനത്തിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധയൂന്നണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.