ഇപ്പോള്‍ നാഗ്പുര്‍ ജയിലിലുള്ള മേമനെ വധശിക്ഷ നടപ്പാക്കുന്നതിന് വേണ്ടിയാണ് യെര്‍വാദ ജയിലിലേക്ക് മാറ്റുന്നത്. എന്നാല്‍, എപ്പോഴാണ് വധശിക്ഷ നടക്കുക എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. 2007-ല്‍ ടാഡ കോടതിയാണ് യാക്കൂബിന് വധശിക്ഷ വിധിച്ചത്. യാക്കൂബ് നല്‍കിയ അപ്പീല്‍ കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദയാഹര്‍ജി നല്‍കിയത്.