ഇംഗ്ലണ്ട് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനും വീരേന്ദ്ര സെവാഗും തമ്മിലുള്ള ട്വിറ്റർ യുദ്ധത്തിൽ പിയേഴ്സിന് കനത്ത തിരിച്ചടി. സെവാഗിന്റെ മറുപടിയിൽ വാക്കുകളില്ലാതെ വിഷമിക്കുകയാണ് പിയേഴ്സ്. ഴിഞ്ഞ ദിവസം കബഡിയില്‍ ഇംഗ്ലണ്ട് തോറ്റ കാര്യം ഷെയര്‍ ചെയ്ത സെവാഗ് ലൂസ് എന്ന് എഴുതിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു ഒ കൂടുതലാണെന്നും അതിന്റെ അര്‍ത്ഥം വേറെ ആണെന്നും പരിഹസിച്ച് മോര്ഗന് രംഗത്തെത്തിയിരുന്നു.
ഇതിനാണ് ശക്തമായ മറുപടി സെവാഗ് നൽകിയത്. കബഡി കളിയിൽ ഇന്ത്യ ഇറാനെ തോല്പിച്ച് കപ്പില്‍ മുത്തം വെച്ചപ്പോഴാണ് സെവാഗ് മറുപടി നൽകിയത്. ബഡി കണ്ടുപിടിച്ച ഇന്ത്യ എട്ട് തവണ ലോക ജേതാക്കളായി. എന്നാല്‍ ക്രിക്കറ്റ് കണ്ട് പിടിച്ച രാജ്യക്കാര്‍ അക്ഷരത്തെറ്റ് തിരുത്തുന്നതില്‍ മാത്രമാണ് ജേതാക്കള്‍ ആകുന്നതെന്നും സെവാഗ് പരിഹസിച്ചു.