വീണ്ടും പ്രതീക്ഷ: ലാന്‍ഡര്‍ ചരിഞ്ഞ നിലയില്‍; ബന്ധം സ്ഥാപിക്കാൻ ശ്രമം തുടരുന്നുവെന്ന് ഐഎസ്ആർഒ

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (14:55 IST)
ചന്ദ്രോപരിതലത്തിൽ ഹാർഡ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ വാഹനമായ വിക്രം ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന് ഐഎസ്ആർഒ.

വിക്രം ഇപ്പോൾ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞ് കിടക്കുകയാണ്. ലാൻഡറുമായി വാർത്താവിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

വീഴ്‌ചയുടെ ആഘാതത്തിൽ ലാൻഡറിന്റെ സൗരോർജ്ജ പാനലുകളും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായതിനാല്‍ സ്‌റ്റിമുലേഷൻ സംവിധാനം വഴി ലാൻഡറിനെ ഉണർത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

കമാൻഡുകൾ നൽകി ലാൻഡറിനെ ഉണർത്താനാണ് ശ്രമമെങ്കിലും അത് വിജയിക്കുമെന്ന് ഉറപ്പില്ല. വിജയിച്ചാലും ലാൻഡറിനെ വീണ്ടെടുക്കാനാകില്ല. അതിനകത്തുള്ള റോവറിനെയും പ്രവർത്തിപ്പിക്കാനാവില്ല. എങ്കിലും ലാൻഡറിലെ ഡാറ്റ ശേഖരം വീണ്ടെടുക്കാനായേക്കും. അവസാനനിമിഷത്തെ താളം തെറ്റലിന്റെ വിവരങ്ങൾ അതിൽ നിന്ന് ലഭിച്ചേക്കും. ഒര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍