നരേന്ദ്ര മോഡിയുടെ വാരണാസി സന്ദര്‍ശനം രണ്ടാം തവണയും റദ്ദാക്കി
കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാരണാസി സന്ദര്‍ശനം റദ്ദാക്കി. തന്റെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ പൊതു ജനങ്ങളുമായി സംവദിക്കുന്നതിനും നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനുമായിരുന്നു മോഡിയുടെ സന്ദര്‍ശനം.
സന്ദർശനം റദ്ദാക്കിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി വാരണാസി ജില്ല മജിസ്ട്രേറ്റ് പ്രഞ്ജാൽ യാദവ് പറഞ്ഞു. ജൂണ്‍ 28 നും ശക്തമായ മഴയെ തുടര്‍ന്ന് മോദിയുടെ വാരണാസി സന്ദര്‍ശനം റദ്ദാക്കിയിരുന്നു.