പാര്‍ട്ടി ചിഹ്നമുള്ള വസ്ത്രം ധരിച്ച അജയ് റായ് വിവാദത്തില്‍
വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് പുതിയ വിവാദത്തില്‍. അജയ് റായ് പാര്‍ട്ടി ചിഹ്നമുള്ള വസ്ത്രം ധരിച്ച് വാരാണസി മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയതാണ് വിവാദത്തിന് കാരണമായത്.
ബിജെപിയും എഎപിയും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇക്കാര്യം
ശ്രദ്ധയില്‍പ്പെട്ടെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും തെരഞ്ഞടുപ്പ് കമ്മീഷന് വ്യക്തമാക്കി.