സംസ്ഥാനത്ത് ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ 4 മുതല്‍ ആരംഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മെയ് സാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാവുന്നതാണ്.
പൊതുവിതരണ സംവിധാനത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയും, വിതരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യുന്നതിനായാണ് പുതിയ തീരുമാനം. തുടര്‍ച്ചയായ മാസങ്ങളില്‍ വിതരണത്തില്‍ ഉണ്ടാകുന്ന വൈകിപ്പോകലുകള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.