3000 രൂപ ക്ഷേമ പെൻഷൻ, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, ശബരിമല നിയമം മുതൽ ഇന്ദിര ഗ്യാരന്റി വരെ: കോൺഗ്രസ് പ്രകടന പത്രിക പുറത്ത്
കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) ഔദ്യോഗിക പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയിൽ ആദ്ദ്യ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റികൾ അടിസ്ഥാനമാക്കിയുള്ള ജനക്ഷേമ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയുടെ കാതൽ.
ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമാക്കുമെന്നും 3,000 രൂപയായി ഉയർത്തുമെന്നും യുഡിഎഫ് ഉറപ്പ് നൽകുന്നു. കർഷകരെ ലക്ഷ്യമിട്ട് റബർ താങ്ങുവില 300 രൂപയാക്കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്. ആശാ വർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി ഉയർത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർഥികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശ രഹിത ബിസിനസ് വായ്പ, ഇന്ദിര കാൻ്റീൻ സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കൽ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് — ഇവ ശ്രദ്ധേയമായ മറ്റ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കാൻ 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്