ശനിയാഴ്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന്റെ ട്വിറ്ററില്‍ ഇന്ന് വിചിത്രമാണ് ട്വീറ്റുകള്‍ കണ്ടു. വേഗം തന്നെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് പഞ്ചാബ് ഘടകത്തിന്റെ ട്വീറ്റും ഹാക്ക് ചെയ്യപ്പെട്ട് സമാനമായ ട്വീറ്റുകള്‍ വന്നിരുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതുമണിക്കായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.