യുപിയില്‍ അമ്പത്തഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

തിങ്കള്‍, 23 ജൂണ്‍ 2014 (13:03 IST)
ബലാത്സംഗവും പീഡനങ്ങളും തുടരുന്ന ഉത്തര്‍പ്രദേശില്‍ അമ്പത്തഞ്ചുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

മരുന്നുവാങ്ങി വരികയായിരുന്ന അമ്പത്തഞ്ചുകാരിയെ മൂന്നു പേര്‍ ആക്രമിക്കുകയും വഴിയില്‍ തടഞ്ഞ് കൈവശമുണ്ടായിരുന്ന പണം പിടിച്ചു വാങ്ങി. തുടര്‍ന്ന് മൂവര്‍ സംഗം സ്ത്രീയെ അടുത്തുള്ള വയലിലേക്ക് വലിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

അവശനിലയിലായ സ്ത്രീയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സോംവീര്‍, ഹരിബാബു, കിഷന്‍ എന്നിവരെ പൊലിസ് അറസ്റ്റുചെയ്തു.

വെബ്ദുനിയ വായിക്കുക