യുപിയിൽ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു
ഉത്തർപ്രദേശിൽ യുവതിയെ പൊലീസുകാർ ക്രൂരമായി ബലാത്സംഗം ചെയ്തതായി ആരോപണം. ഹമീർപുർ സ്റ്റേഷനിലെ എസ്ഐ അടക്കമുള്ളവരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെത്തുടർന്ന് എസ്ഐ അറസ്റ്റിലാവുകയും മറ്റ് മൂന്ന് പൊലീസുകാരെ സസ്പെണ്ട് ചെയ്യുകയും ചെയ്തു.
സത്രീകൾക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങൾ യുപിയിൽ കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പൊലീസ് സ്റ്റേഷനിലും അതിക്രമം നടന്നിരിക്കുന്നത്.