വികസനത്തിന് വയോധികർ ബാധ്യതയാകുന്നു: യുപി ഗവർണർ

വ്യാഴം, 26 നവം‌ബര്‍ 2015 (11:38 IST)
വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് ഗവർണർ രാം നായിക്ക് രംഗത്ത്. രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടു നയിക്കുന്നത് വയോധികന്മാരാണെന്ന പ്രസ്‌താവനയാണ് പുതിയ വിവാദങ്ങള്‍ക്കു തിരിക്കൊളുത്തിയത്. വാരണാസിയിലെ കാശി വിദ്യാപീഠിന്റെ പരിപാടിയിൽ സംസാരിക്കവെയാണ് ഗവർണർ ഇങ്ങനെ പറഞ്ഞത്.

ഇന്ത്യയിലെ വയോധികര്‍ക്ക് മാസാമാസം നല്‍കുന്ന പെന്‍ഷന്‍ തക വലിയ സംഖ്യയാണ്. ഇതുമൂലം രാജ്യത്തിന്റെ ഖജനാവിന് വലിയ നഷ്‌ടമാണ് സംഭവിക്കുന്നത്. അതിക ചെലവാണ് പെന്‍ഷന്‍ നല്‍കുക വഴി ഉണ്ടാകുന്നത്. അമേരിക്കയിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം ഡോക്ടർമാരും ഇന്ത്യയിൽ നിന്നുള്ളവരാണ് ഭൂരിഭാഗം നെഴ്‌സുമാരും കേരളത്തില്‍ നിന്ന് ഉള്ളവരുമാണ്. എന്നാല്‍, എന്നാൽ  ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള പ്രവാസികൾക്ക്   ശുചീകരണ തൊഴിലാളികളാകാൻ മാത്രമേ സാധിക്കുന്നുള്ളൂവെന്നു എൺപത്തിയൊന്നുകാരനായ രാം നായിക്ക് പറഞ്ഞു.

വയോധികന്മാരെക്കുറിച്ചുള്ള ഗവര്‍ണറുടെ പ്രസ്‌താവന വിവാദത്തിലേക്ക് നീങ്ങുകയാണ്. പല പ്രമുഖരും രാഷ്‌ട്രീയ നേതാക്കളും പ്രസ്‌താവനയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക