ഉത്തരാഖണ്ഡും യു പിയും പോളിങ്ങ് ബൂത്തിലേക്ക്

ബുധന്‍, 15 ഫെബ്രുവരി 2017 (10:19 IST)
ഉത്തരാഖണ്ഡും യു പിയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ 69 മണ്ഡലങ്ങളിലായി 628 സ്ഥാനാര്‍ഥികളാണ്​ മത്സരിക്കുന്നത്​. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിൽ 67 സീറ്റുകളിലേക്കാണ്​ വോട്ടെടുപ്പ്​. ഉത്തരാഖണ്ഡിലെ 70 സീറ്റുകളില്‍ 69 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 
 
യു പിയുടെ പടിഞ്ഞാറന്‍ മേഖലയിലെ 11 ജില്ലകളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടി സമാജ് വാദി പാര്‍ട്ടി ഇവിടെ കരുത്തുതെളിയിച്ചിരുന്നു. 720 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. യു പിയിലെ ആദ്യ ഘട്ടത്തില്‍ 64.22 ശതമാനം പോളിങ് നടന്നിരുന്നു. ഏഴു ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വെബ്ദുനിയ വായിക്കുക