ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബിഎല്‍ ജോഷി രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ജോഷി രാജി വയ്ക്കുന്നത്.
യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണര്‍മാരോട് രാജി വയ്ക്കണമെന്ന് അനില്‍ ഗോസ്വാമി വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു. കേരളം, രാജസ്ഥാന്‍, ത്രിപുര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവടങ്ങളിലെ ഗവര്‍ണ്ണര്‍മാരും രാജിവയ്ക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
രാജിവയ്ക്കില്ലെന്നും ഈ വിഷയത്തില്‍ രാഷ്ട്രപതിയാണ് തീരുമാനം എടുക്കെണ്ടതെന്നുമുള്ള നിലപാടാണ് ഷീലാ ദീക്ഷിത്ത് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണ്ണര്‍മാരും എടുത്തിരിക്കുന്നത്. മഹാരാഷ്ട്രാ ഗവര്‍ണ്ണര്‍ കെശങ്കരനാരായണന്‍ രാജിവയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം എഴുതി നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.